ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7964 പേര്‍ക്കാണ്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം 7000 ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ത്തിലധികം പുതിയ കേസുകള്‍ വീതമാണ് ഓരോ ദിവസവും സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 1.65 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 4971 ആയി ഉയര്‍ന്നു. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. 265 പേരാണ് ഒറ്റ ദിവസം ഇന്ത്യയില്‍ മരിച്ചത്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്. കൊവിഡ് കേസുകളില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന റഷ്യയില്‍ പോലും ഒറ്റ ദിവസം 232 പുതിയ മരണങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ. Worldometer പ്രകാരമുള്ള കണക്കാണിത്.
അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 2,682 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 62,228 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 116 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2,098 ആയി ഉയര്‍ന്നു.
Highest spike of 7,964 new #COVID19 cases and 265 deaths in the last 24 hours in India. Total number of cases in the country now at 1,73,763 including 86422 active cases, 82370 cured/discharged/migrated and 4971 deaths: Ministry of Health and Family Welfare pic.twitter.com/990tyBfGPe
— ANI (@ANI) May 30, 2020
Discussion about this post