ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം മൂന്നായി. മരിച്ച മൂന്ന് പേരും ലോവര്‍ അസമിലെ ഗോള്‍പാറ ജില്ലക്കാരാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് ദുരിതത്തിലായിരിക്കുന്നത്.
വെള്ളപ്പൊക്കത്തില്‍ ഒമ്പത് ജില്ലകളിലായി മൂന്നൂറ് ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്. ദേമാജി, നൗഗാവ്, ഹൊജായ്, ദാരംഗ്, നല്‍ബരി, ഗോള്‍പാറ, ദിബ്രുഗഢ്, തിന്‍സുകിയ, എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ബ്രഹ്മപുത്ര, കോപിലി നദികള്‍ രണ്ടിടത്താണ് കര കവിഞ്ഞൊഴുകിയിരിക്കുന്നത്. നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇരുനൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുപ്പതിനായിരത്തിന് മുകളില്‍ ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
Discussion about this post