മലപ്പുറം; മാലിന്യം വൃത്തിയാക്കുന്നതിനിടെ കിട്ടിയ ഡയമണ്ടിന്റെ കമ്മല്‍ വീട്ടുകാരെ തേടിപ്പിടിച്ച് തിരികെ ഏല്‍പ്പിച്ച് ശുചീകരണ തൊഴിലാളികള്‍. രണ്ട് വര്‍ഷം മുന്‍പ് കാണാതായ കമ്മലാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി തിരികെ ലഭിച്ചത്. കൊല്ലന്‍പടി സ്വദേശി ചേനാത്തയില് ജ്യോതി, തെക്കേഅവായില് രമ്യ എന്നിവരാണ് മാതൃകയായത്.
സിന്ധുവിന്റെ വീട്ടിലെ കൊച്ചുമകള്‍ക്ക് വാങ്ങിയ ഡയമണ്ട് കമ്മലാണ് രണ്ട് വര്‍ഷം മുന്‍പ് കാണാതായത്. അന്ന് കുട്ടി കളിക്കാന്‍ പോയിരുന്ന 4 വീടുകളിലടക്കം തേടിയെങ്കിലും കമ്മല്‍ ലഭിച്ചില്ല. ശേഷം കഴിഞ്ഞദിവസം ദിവസം വീട്ടിലെത്തിയ ശുചീകരണത്തൊഴിലാളികള്‍ മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നതിനിടയില്‍ തിളക്കം കണ്ടു നോക്കിയപ്പോഴാണ് ഡയമണ്ട് കമ്മല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ച് കമ്മല്‍ തിരിച്ചുനല്‍കി.
കമ്മല്‍ തിരിച്ചുകിട്ടിയതില്‍ മതിമറന്ന വീട്ടുകാരുടെ സന്തോഷം കണ്ടുകൊണ്ട് ഉള്ളുനിറഞ്ഞ് ജ്യോതിയും രമ്യയും ചെറുപുഞ്ചിരിയോടെ മാലിന്യം ശേഖരിക്കാന്‍ അടുത്ത വീട്ടിലേയ്ക്ക് പോവുകയും ചെയ്തു. ഏതായാലും കമ്മല്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് കുടുംബം.
Discussion about this post