ലക്നൗ: മുംബൈയില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലെത്തിയ ട്രെയിനില്‍ രണ്ട് തൊഴിലാളികള്‍ മരിച്ച നിലയില്‍. മുംബൈ ലോകമാന്യതിലക് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ തൊഴിലാളികളെ കണ്ടെത്തിയത്.
രണ്ട് കംപാര്‍ട്ട്മെന്റുകളിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികളില്‍ ഒരാള്‍ നേരത്തെ തന്നെ അസുഖ ബാധിതനായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രണ്ടാമത്തെ തൊഴിലാളിയെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ട്രെയിന്‍ ഉത്തര്‍പ്രദേശിലെ മണ്ട്വാദി സ്റ്റേഷനില്‍ എത്തി യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയതിന് ശേഷമാണ് മൃതദേഹം കാണുന്നത്. 1500 തൊഴിലാളികളാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ മരണ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആശങ്കയും ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സ്റ്റേഷന് മാസ്റ്റര്‍ അറിയിച്ചു.
Discussion about this post