ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഒരു രാജവെമ്പാലയുടെ കുളിയാണ്. വെള്ളമൊഴിച്ച് കുളിപ്പിക്കുന്നതാകട്ടെ ഒരു യുവാവും. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ഐഎഫ്എസ് ഓഫീസര്‍ സുശാന്ദ നന്ദയാണ് കൗതുകം നിറയ്ക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തുറന്ന പ്രദേശത്ത് പാമ്പിന് മുകളില്‍ യുവാവ് വെള്ളമൊഴിച്ച് കൊടുക്കുമ്പോഴും പാമ്പ് അനങ്ങുകയോ, ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ചയാളെപ്പോലെയാണ് ഈ യുവാവിന്റെ പെരുമാറ്റം എന്നതും ശ്രദ്ധേയം. ആദ്യം ഒരു ബക്കറ്റ് വെള്ളമൊഴിച്ചതിന് പുറമെ വീണ്ടും തലയിലൂടെ ഒര ബക്കറ്റ് വെള്ളം കൂടി ഇയാള്‍ ഒഴിക്കുന്നുണ്ട്.
ഇതിനെല്ലാം അനുസരണയോടെ നിന്നുകൊടുക്കുകയാണ് ഈ പാമ്പ്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തോളം പേര് ഇതുവരെ വീഡിയോ കണ്ടു. യുവാവിന്റെ ധൈര്യത്തെയാണ് പലരും അഭിനന്ദിക്കുന്നത്.
Summer time..
And who doesn’t like a nice head bath🙏Can be dangerous. Please don’t try. pic.twitter.com/ACJpJCPCUq
— Susanta Nanda IFS (@susantananda3) May 24, 2020
Discussion about this post