കൊച്ചി: വൈനുണ്ടാക്കാന്‍ എക്സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് എക്സൈസ് പിടിയില്‍. അങ്കമാലി കിടങ്ങൂര്‍ സ്വദേശി ഷിജോയാണ് അറസ്റ്റിലായത്. യുവാവിനെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.
‘വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു . ഏവരുടെയും എക്സൈസ് കാരുടെയും അനുഗ്രഹം വേണം,’ എന്നായിരുന്നു ഷിജോയുടെ ഫെയ്സ്ബുക്ക് കുറിച്ചത്. കഷണങ്ങളാക്കിയ പൈനാപ്പിളും വൈന്‍ തയ്യാറാക്കാനുള്ള ഭരണിയും ഉള്‍പ്പെടുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ ഇക്കാര്യം എക്സൈസിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് അനുഗ്രഹം തേടിയ ആളെ അന്വേഷിച്ച് എക്സൈസ് സംഘം ഷിജോയുടെ വീട്ടിലുമെത്തി. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ വൈനിനായി തയാറാക്കിയ അഞ്ചു ലിറ്റര്‍ വാഷും കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.
Discussion about this post