റിയാദ്: കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശിയായ മൊയ്തീന് കുട്ടി അരിക്കാടിയാണ് മരിച്ചത്. 59 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊറോണ നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ദമ്മാം അല്‍ഖോബാറില്‍ ജോലി ചെയ്തുവരികയായിരുന്നു മൊയ്തീന് കുട്ടി. ഇരുപത്തിയഞ്ച് വര്‍ഷമായി സൗദിയിലുളള മൊയ്തീന് കുട്ടി റസ്റ്റോറന്റ് ജീവനക്കാരനായാണ് ജോലി ചെയ്തിരുന്നത്. ഇതോടെ സൗദിയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പതിനഞ്ചായി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ഇതിനോടകം നിരവധി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്.
Discussion about this post