തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ ലോട്ടറി വില്പന ആരംഭിക്കും. ജൂണ്‍ ആദ്യം നറുക്കെടുപ്പ് നടത്തും. വില്പനക്കാര്ക്ക് നല്കിയ ടിക്കറ്റുകളില്‍ ഒരു വിഹിതം സര്‍ക്കാര്‍ തിരിച്ചെടുക്കും. ധനമന്ത്രി ലോട്ടറി ഏജന്റുമാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം വില്പന.
ഒരു നറുക്കെടുപ്പും റദ്ദാക്കില്ലെന്നും എട്ട് ലോട്ടറികളുടെയും നറുക്കെടുപ്പ് ജൂണ്‍ ആദ്യം മുതല്‍ നടത്തുമെന്നും അറിയിച്ചു. സമ്മാനത്തുക സര്‍ക്കാരിന് മുതലായ മൂന്ന് ഭാഗ്യക്കുറികളുടെ 25% ടിക്കറ്റുകളെങ്കിലും വില്പനക്കാരില് നിന്നും ഏജന്റുമാരില്‍ നിന്നും തിരിച്ചെടുക്കും. ഇതിനായി ലോട്ടറി ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറക്കും.
ടിക്കറ്റുകളുടെ വില്പന പ്രോല്‍സാഹിപ്പിക്കാന്‍ അഞ്ച് കോടി രൂപയുടെ പരസ്യത്തിനുള്ള പാക്കേജ് തയ്യാറാക്കും. അതേസമയം ടിക്കറ്റുകള്‍ വാങ്ങാന്‍ 3500 രൂപയുടെ കൂപ്പണ്‍ ക്ഷേമനിധി ബോര്‍ഡ് വില്പനക്കാര്ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാരണം രണ്ടുമാസമായി ലോട്ടറി വില്പന നിലച്ചിരിക്കുകയായിരുന്നു.
Discussion about this post