മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ മാസം 17 ന് ദുബായില്‍ നിന്നെത്തിയ ഈസ്റ്റ് പള്ളൂര്‍ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇയാള്‍ക്ക് ആദ്യം കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഹൃദ്രോഗിയായതിനാല്‍ മാഹിയിലെത്തിയ ഉടന്‍ ഇയാളെ മാഹി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
Discussion about this post