തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവിന്റെ പേരിൽ തിരൂരങ്ങാടി പോലീസാണ് കേസെടുത്തത്. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി അഖിൽകൃഷ്ണയ്ക്ക് എതിരേയാണ് കേസെടുത്തത്.
നിരോധിത പുകയില ഉത്പന്നത്തിന്റെ കവറിൽ ഹൈദരലി തങ്ങളുടെ ഫോട്ടോ വെച്ചായിരുന്നു പ്രചാരണം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറൽസെക്രട്ടറി യുഎ സാഖ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പോസ്റ്റ് പ്രചരിപ്പിച്ച മറ്റുള്ളവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പരപ്പനങ്ങാടി പോലീസിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
Discussion about this post