പുനെ: ലോക്ക് ഡൗണില്‍ ബന്ധുവീട്ടില്‍ കുടുങ്ങിയ മകനെ തിരിച്ചുവീട്ടില്‍ എത്തിക്കാന്‍ 550 കിലോമീറ്റര്‍ സ്കൂട്ടറോടിച്ച് അംഗപരിമിതയായ അമ്മയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. പുനെ പിംപ്രി ചിഞ്ച്വാഡ് ജില്ലയിലെ താമസക്കാരിയായ സോനു ഖണ്ടാരെയാണ് തന്റെ മുചക്രസ്കൂട്ടറില് 550 കിലോമീറ്റര്‍ യാത്ര ചെയ്ത് മകന്റെ അടുത്തെത്തിയത്.
മാര്‍ച്ച് 17ന് അമരാവതിയിലുള്ള ബന്ധുവീട്ടിലേക്ക് പോയ മകന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. മകനെ വീട്ടിലെത്തിക്കാന്‍ പല വഴികള്‍ നോക്കിയെങ്കിലും ഒന്നും ശരിയാകാതെ വന്നപ്പോള്‍ സ്വന്തം മുചക്ര സ്കൂട്ടറില്‍ സോനി ഖണ്ടാര യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പുനെ കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അനുവദിച്ച മൂന്നു ദിവസത്തേയ്ക്കുള്ള യാത്ര പാസുമായി 24 ന് വൈകുന്നേരം തുടങ്ങിയ യാത്ര 26 നാണ് അവസാനിച്ചത്. ഭക്ഷണവും വെള്ളവുമായി നടത്തിയ യാത്രയില്‍ വിശ്രമം റോഡരികിലെ പെട്രോള്‍ പമ്പുകളിലായിരുന്നു. ഇടയ്ക്ക് ഇന്ധനം തീരുകയും ടയര്‍ പഞ്ചറാകുകയുമെല്ലാം ചെയ്തെങ്കിലും യാത്ര തുടര്‍ന്നെന്ന് സോനു ഖണ്ടാരെ പറഞ്ഞു.
Discussion about this post