അബൂദാബി: കൊറോണ ബാധിച്ച് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. സെയ്ത് മുഹമ്മദാണ് (78) കഴിഞ്ഞദിവസം മരിച്ചത്. കൊറോണ രോഗബാധയെ തുടര്‍ന്ന് അബൂദബി മഫ്രഖ് ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു.
കൊറോണ ലക്ഷണങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖബറടക്കും. അബുദബിയില്‍ കര്ട്ടന് ഷോപ് ഉടമയാണ് സെയ്ത് മുഹമ്മദ്. ഭാര്യ: സഫിയ. മക്കള്‍: നജീബ്, നസീമ, നിഷ, നിജ. കൊറോണ ബാധിച്ച് ഇതിനോടകം ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി മലയാളികളാണ് മരിച്ചുവീണത്.
കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ മരിച്ചിരുന്നു. തലശ്ശേരി സ്വദേശി ടി സി അഹമ്മദ് (58), തൃശൂര്‍ പാവറട്ടി സ്വദേശി പാറാട്ട് വീട്ടില്‍ ഹുസൈന് (45) , വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ബാവപ്പടി തൈവളപ്പില്‍ ഇസമായില്‍ (65) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.
Discussion about this post