കുന്നംകളം: ലോക്ക് ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ഒമ്പത് പേര് അറസ്റ്റില്‍. കുന്നംകുളം ആയമുക്ക് ജുമാമസ്ജിദിലാണ് പ്രാര്‍ത്ഥന നടത്തിയത്. പോലീസിനെ കണ്ടപ്പാടെ ഏഴോളം പേര് ഇറങ്ങി ഓടുകയും ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് പള്ളിയില്‍ കൂട്ടംകൂടി നിസ്കാരം നടത്തിയത്. സംഭവം അറിഞ്ഞ ഉടന്‍ പോലീസെത്തിയെങ്കിലും ഏഴ് പേര് ഓടി രക്ഷപ്പെടുകയായിരുന്നു. സമീപപ്രദേശത്ത് സമാനമായി ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടക്കുന്നുവെന്ന് പോലീസിന് നേരത്തെയും പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് എത്തിയത്. കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post