തിരുവനന്തപുരം: കനത്ത കാറ്റിലും മഴയിലും ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീട് ഭാഗികമായി തകര്‍ന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് രജിത് കുമാറിന്റെ വീട്. ചൊവ്വാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും അടുത്ത വീട്ടിലെ പ്ലാവ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകരുകയായിരുന്നു. അതേസമയം, വീടിനു മുകളില്‍ വീണ മരം ബുധനാഴ്ച വൈകുന്നേരത്തോടെ മാറ്റിയതായി അദ്ദേഹം അറിയിച്ചു.
പോസ്റ്റിന് പിന്നാലെ അന്വേഷണവുമായി ആരാധകര്‍ എത്തി. വിവാഹമോചിതനായ രജിത് കുമാര്‍ തിരുവനന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ബിഗ് ബോസ് രണ്ടാമത്തെ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച താരമായിരുന്നു രജിത് കുമാര്‍.
Discussion about this post