കൊച്ചി: അതിഥി തൊഴിലാളികളെയും വഹിച്ച് കേരളത്തില്‍ നിന്ന് ഇന്ന് നാല് ട്രെയിനുകള്‍ കൂടി പുറപ്പെടും. എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് ഇന്ന് യാത്ര തിരിക്കുന്നത്. ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക.
തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. ക്യാമ്പുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക. ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ട്.
കേരളത്തില്‍ നിന്ന് ഇതുവരെ ഏഴായിരത്തോളം പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഇന്നലെ അതിഥി തൊഴിലാളികളുമായി അഞ്ച് ട്രെയിനുകളാണ് യാത്ര തിരിച്ചത്.
Discussion about this post