തബൂക്ക്: സൗദിയിലെ തബൂക്ക് മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. നഗരത്തിലെ സുഖുദ്ദൗലിയില്(ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്)ആണ് തീപ്പിടുത്തം ഉണ്ടായത്.
സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. 33 ഷോപ്പുകളാണ് തീപിടുത്തത്തില്‍ നശിച്ചത്. അതേസമയം തീപിടുത്തത്തില്‍ ആളപായമോ പരിക്കോ ഇല്ല. എന്നാല്‍ കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post