മക്ക: കൊവിഡ് 19 വൈറസ് ബാധമൂലം ഒരു പ്രവാസി മലയാളി കൂടി മരിച്ചു. മലപ്പുറം മക്കരപറമ്പ് സ്വദേശിയായ അരിക്കത്ത് ഹംസ അബുബക്കറാണ് (59 ) മക്കയില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മരണം.
ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
യുഎഇയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് അബുദാബിയില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Discussion about this post