മുംബൈ: മുംബൈയില്‍ 55 വയസ്സിന് മുകളിലുള്ള പോലീസുകാര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം. മുംബൈ പോലീസ് കമ്മീഷണര്‍ പരമം ബീര്‍ സിങാണ് ഇതുസംബന്ധിച്ച നിര്‍ദേശം പോലീസുകാര്‍ക്ക് നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുംബൈയില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പോലീസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് നിര്‍ദേശം
ഇനിമുതല്‍ നഗരത്തില്‍ 55 വയസിന് മുകളില്‍ പ്രായമുള്ള പോലീസുകാര്‍ ഡ്യൂട്ടിക്കുണ്ടാകില്ല. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ ഇവരോട് വീടുകളില്‍ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 5776 പേര്‍ക്ക് ഇതിനോടകം മുംബൈയില്‍ വൈറസ് സ്ഥിരീകരിച്ചു. 219 പേര് മരിച്ചു. മഹാരാഷ്ട്രയില്‍ ആകെ 369 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവര്‍ന്നത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
Discussion about this post