ന്യൂഡല്‍ഹി: സുപ്രീംകോടതി ജീവനക്കാരന് കോവിഡ്19 സ്ഥിരീകരിച്ചു. തുടര്‍ന്ന് കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.
കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന് കഴിഞ്ഞയാഴ്ച രണ്ട് തവണ കോടതിയിലെത്തിയിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 28,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 886 പേര് രോഗബാധമൂലം മരണപ്പെട്ടു. 6,362 പേര് രോഗമുക്തരായി.
Discussion about this post