ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 49 പേരാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 824 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം പുതുതായി 561 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 26,496 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം പുറത്തുവിട്ടത്.
അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 5803 പേര്‍ക്ക് അസുഖം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 6000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 301 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
ഗുജറാത്തില്‍ 2815 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 2514 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 53 പേരാണ് ഇവിടെ മരിച്ചത്. അതേസമയം ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെ നീട്ടേണ്ടിവരുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ സമിതിയുടെ തലവന്‍ ഡോ. എസ്കെ സരിന് വ്യക്തമാക്കിയത്.
Discussion about this post