മുംബൈ: കൊവിഡ് 19 വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി പോരാടുന്ന ജവന്മാരെ പോലെയാണ് ബോളിവുഡ് താരം വിദ്യാ ബാലന്. വൈറസിനെതിരെ രാപ്പകല്‍ വ്യത്യാസമില്ലാതെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം കൈ കോര്‍ക്കുകയാണ് താരവും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആയിരം പിപിഇ കിറ്റുകള്‍
സംഭാവന ചെയ്യുമെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ താരം പറഞ്ഞത്. ഇനിയൊരു ആയിരം കിറ്റുകള്‍ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തില്‍ പങ്കാളികളാവണമെന്ന് ജനങ്ങളോട് താരം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
‘അതിര്‍ത്തിയില്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി പോരാടുന്ന ജവന്മാരെ പോലെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് 19നെതിരെ യുദ്ധം ചെയ്യുന്നത്. നമ്മുടെ സൈനികരെ യുദ്ധത്തിന് സജ്ജരാക്കുന്നതുപോലെ നമ്മുടെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അത് ചെയ്യണം. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എന്നിവരുടെ ദൈനംദിന ജോലികളില്‍ പിപിഇ കിറ്റിന്റെ കുറവുണ്ട്. ഈ രീതി മാറ്റുന്നതിന് എന്നോടൊപ്പം ചേരൂ. രാജ്യത്തുടനീളമുള്ള മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് ഞാന്‍ 1000 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്യുന്നു” എന്നാണ് വിദ്യാ ബാലന് വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോളിവുഡില്‍ നിന്നും നിരവധി പേരാണ് ഇതിനോടകം സഹായവുമായി രംഗത്ത് എത്തിയത്. ഷാരൂഖ് ഖാന്, സല്മാന് ഖാന്, അജയ് ദേവ്ഗണ്, അക്ഷയ് കുമാര്‍, സോനു സൂദ്, സഞ്ജയ് ദത്ത്, സംവിധായകന് രോഹിത്ത് ഷെട്ടി തുടങ്ങിയവരെല്ലാം സഹായവുമായി രംഗത്ത് എത്തിയിരുന്നു.
Discussion about this post