ഇസ്ലാമാബാദ്: ഫിലിപ്പീന്‍സിലെ പ്രശസ്ത സാമൂഹിക പ്രവര്ത്തകന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ അങ്കലാപ്പിലായത് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആണ്. ദിവസങ്ങള്‍ മുന്‍പാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതാണ് ആശങ്കയ്ക്കും വഴിവെച്ചത്. ഇതോടെ ഇമ്രാന് ഖാനും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയോ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യാന്‍ ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.
ഈദി ഫൗണ്ടേഷന്റെ ചെയര്‍മാനും അബ്ദുള്‍ സത്താര്‍ ഈദിയുടെ മകനുമായ ഫൈസല്‍ ഈദിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞയാഴ്ച ഇമ്രാന് ഖാനെ സന്ദര്‍ശിച്ചിരുന്നു. ഇമ്രാന്റെ ഡോക്ടറും ഷൗക്കത്ത് ഖാനം മെമ്മോറിയല്‍ ക്യാന്‍സര്‍ ആശുപത്രിയുടെ സിഇഒയുമായ ഡോ ഫൈസല്‍ സുല്‍ത്താനാണ് ഇക്കാര്യം പുറത്ത് വിട്ടത്.
താന്‍ പ്രധാനമന്ത്രിയെ കണ്ടെന്നും പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ നിയന്ത്രണങ്ങളും പ്രോട്ടോകോളും പാലിക്കുമെന്നും ആവശ്യമായ സമയത്ത് ഉചിതമായ രീതിയില്‍ പെരുമാറുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ പിതാവ് ഒരാഴ്ചയായി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്നും തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ഫൈസല്‍ ഈദിയുടെ മകന് സാദ് ഡൗണ്‍ പറഞ്ഞു.
Discussion about this post