ആലപ്പുഴ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. മാവേലിക്കര ചെട്ടിക്കുളങ്ങരയിലാണ് സംഭവം. പാലപള്ളി വീട്ടില്‍ രാഘവന്, മണിയമ്മ എന്നിവരാണ് മരിച്ചത്. രാത്രി ഒരുമണിയോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചിരിക്കുകയാണ്. അതേസമയം, ഇരുവരുടേയും ആത്മഹത്യയാണോ എന്ന കാര്യത്തിലും സംശയം ഉണര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം സമാനമായി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ഗ്യാസ് സിലിണ്ടറാണ് തിരുവനന്തപുരത്ത് പൊട്ടിത്തെറിച്ചത്. അര്‍ധരാത്രിയോടെ തന്നെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സമയോചിത ഇടപെടലിലാണ് വന്‍ ദുരന്തത്തില്‍ നിന്ന് കുടുംബം കരകയറിയത്.
7:02+00:00″>
Discussion about this post