ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെയെല്ലാം കൊറോണ വൈറസ് ഒരുപോലെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളില്‍ കൊറോണ ബാധിച്ചുകൊണ്ടിരിക്കുന്നത് മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ”മതവും ജാതിയും നിറവും ഭാഷയും അതിര്‍ത്തിയും നോക്കാതെയാണ് കൊറോണ വൈറസ് ബാധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം” -എന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു.
COVID-19 does not see race, religion, colour, caste, creed, language or borders before striking.
Our response and conduct thereafter should attach primacy to unity and brotherhood.
We are in this together: PM @narendramodi
— PMO India (@PMOIndia) April 19, 2020
കൊറോണയ്ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ നമ്മളൊന്നിച്ചാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിനാളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കുമ്പോഴും വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്.
വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരമായി കൊണ്ടിരിക്കുകയാണ്. അതേസമയം, കൊറോണ വൈറസിനെ ഏറെക്കുറേ പ്രതിരോധിക്കാന്‍ കഴിഞ്ഞ കേരളത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കും. ഏഴ ജില്ലകള്‍ക്കാണ് ഇളവുകള്‍.
Discussion about this post