തിരുവനന്തപുരം: തിരുവനന്തപുരം കരുമത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. പോലീസ് റൈഫിളില്‍ ഉപയോഗിക്കുന്നവയാണ് ഇതെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചു.
വഴിയരികില്‍ വെടിയുണ്ട കിടക്കുന്ന കാര്യം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.
Discussion about this post