കൊവിഡ് പ്രതിരോധത്തിനായി ലോകം ഒന്നടങ്കം പൊരുതുകയാണ്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും പ്രതിരോധ നടപടികളുമായി മുന്പോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ വെറും 30 സെക്കന്റുകൊണ്ട് മാസ്ക് നിര്‍മ്മിക്കാമെന്ന് പഠിപ്പിച്ച് തന്നിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍.
മക്കളുടെ ഡയപ്പറും കളിപ്പാട്ടവുമൊക്കെ ഉപയോഗിച്ചുള്ള മാസ്ക്കാണ് താരം കണ്ടുപിടിച്ചത്. അടിയന്തരമായി 30 സെക്കന്‍ഡ് കൊണ്ട് മാസ്ക്ക് നിര്‍മ്മിക്കാനായി എന്ത് ചെയ്യണമെന്നാണ് സണ്ണി പറഞ്ഞു തരുന്നത്. രസകരമായ കുറിപ്പിനൊപ്പമാണ് വ്യത്യസ്ത രീതിയിലുള്ള മാസ്ക് ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മക്കളുടെ ഡയപ്പറും, പ്ലേ ഹൗസും, പുലിയുടേയും, സ്പൈഡര്‍മാന്റെയും മാസ്കുകളാണ് താരം ധരിച്ചിരിക്കുന്നത്. ഡയപ്പറിന് ഇങ്ങനെയും ഉപയോഗമുണ്ടായിരുന്നല്ലേ എന്നാണ് സോഷ്യല്‍മീഡിയയുടെയും അതിശയം. വീട്ടില്‍ തന്നെ നിമിഷ നേരംകൊണ്ട് കുട്ടികളുടെ കളിപ്പാട്ടവും മറ്റും ഉപയോഗിച്ച് മാസ്കായി ഉപയോഗിക്കാമെന്ന താരത്തിന്റെ നിര്‍ദേശത്തിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
Discussion about this post