ബീജിങ്: ലോകത്തെ ഒന്നടങ്കം ഭീതിയിലും ഒരുപോലെ പ്രതിസന്ധിയിലും ആക്കിയ കൊറോണ വൈറസിനെതിരെ ഒറ്റകെട്ടായി നിന്ന് പോരാടുകയാണ് ലോകം. ഇപ്പോള്‍ ചൈനയില്‍ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് വിമാനമായ ആന്റനോവ് 70 ലക്ഷം മാസ്കുകളും മെഡിക്കല്‍ എക്യുപ്മെന്റുകളുമായി പോളണ്ടിലേയ്ക്ക് പറന്നുയര്‍ന്നിരിക്കുകയാണ്.
ഇത് ചരിത്ര ദൗത്യം തന്നെയായിരുന്നു. രണ്ട് വര്‍ഷം പറക്കാതെയിരുന്ന് ആന്റനോവ് നടത്തിയ പറക്കല്‍ കൊവഡിനെതിരായ പോരാട്ടത്തില്‍ പോളണ്ടിനെ അല്പമൊന്നുമല്ല സഹായിച്ചത്. ചില്ലറക്കാരനല്ല ആന്റനോവ് 225 എന്ന കൂറ്റന്‍ ചരക്ക് വിമാനം. കഴിഞ്ഞ 30 വര്‍ഷമായി ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന പദവിയാണ് ആന്റനോവ് സൂക്ഷിക്കുന്നത്. ഉക്രൈന് യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന കാലത്താണ് വിമാനം നിര്‍മ്മിക്കപ്പെട്ടത്.
ഭാവിയുടെ സ്വപ്നമെന്ന് അര്‍ത്ഥം വരുന്ന മ്രിയ എന്ന ഓമനപ്പേരാണ് റഷ്യക്കാര്‍ ആന്റനോവിന് നല്‍കിയത്. ബുറാന് ബഹിരാകാശ ദൗത്യത്തിനായി ഉപഗ്രഹങ്ങളും റോക്കറ്റുകളും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു ആന്റനോവിന്റെ ജോലി. ഇപ്പോള്‍ കൊവിഡ് പോരാട്ടത്തിലും വിമാനത്തിന്റെ പങ്ക് ചെറുതല്ലെന്നാണ് ലോകം തന്നെ പറയുന്നത്.
Discussion about this post