മുംബൈ: മുംബൈയില്‍ ടൈംസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 37 സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.
ദക്ഷിണ മുംബൈയിലെ ബാന്ദ്രയിലുള്ള ഹോട്ടലിലാണ് രോഗം സ്ഥിരീകരിച്ചവര്‍ താമസിച്ചിരുന്നത്. 40 മാധ്യമപ്രവര്‍ത്തകരുടെ സംഘത്തിന്റെ ഭാഗമായിരുന്നു മൂവരും. ഇവിടെ നിന്ന് എല്ലാ ദിവസവും സൗത്ത് മുംബൈയിലേക്ക് ജോലിക്കായി യാത്ര ചെയ്യുകയായിരുന്നു.
പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംഘത്തിലെ മറ്റ് 37 പേരെ ഇപ്പോള്‍ ബാന്ദ്ര ഹോട്ടലില്‍ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് എച്ച് വെസ്റ്റ് വാര്‍ഡിലെ ബിഎംസിയുടെ അസിസ്റ്റന്റ് കമ്മീഷണര്‍ വിനായക് പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗം കൂടുതല്‍ പേരിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 1761 ആയി.
Discussion about this post