ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരാവളും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു.
Epicentre of the earthquake in East Delhi, 3.5 on richter scale: IMD https://t.co/uTfshQkYh3
— ANI (@ANI) April 12, 2020
അദ്ദേഹം പങ്കുവെച്ച ട്വീറ്റ് ഇങ്ങനെ;
ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Tremors felt in Delhi. Hope everyone is safe. I pray for the safety of each one of you.
— Arvind Kejriwal (@ArvindKejriwal) April 12, 2020
Discussion about this post