കൊച്ചി: കൊവിഡ് 19 ല്‍ മനുഷ്യര്‍ ചികിത്സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയ ഇടം മരണങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വീണ്ടും കേരളത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. ജനങ്ങള്‍ക്ക് നല്കുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ലെന്നും അദ്ദേഹം പറയുന്നു.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കൊണ്ടുള്ള സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയിലാണ് ലോകത്തെ ഒന്നടങ്കം നിശ്ചലമാക്കി കൊണ്ടുള്ള കൊവിഡിന്റെ വരവ്. ഒന്നാം ലോകങ്ങളില്‍ മനുഷ്യര്‍ ചികിത്സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയ ഇടം ലോകത്തിന് മാതൃകയാകുന്നുവെന്ന് റോഷന് കുറിച്ചു. ഈ മഹാമാരിക്കെതിരെ എല്ലാ മേഖലയിലും നിസ്വാര്‍ത്ഥരായ മനുഷ്യര്‍ അക്ഷീണം പൊരുതുകയാണ്. വേനല്‍ച്ചൂടിനെ പോലും വകവെക്കാതെ ജോലി ചെയ്യുന്ന പോലീസുകാരെ കുറിച്ചും അവരുടെ ജീവനെക്കുറിച്ചും നമ്മള് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഡ്യൂട്ടിക്ക് ഇറങ്ങുന്ന പോലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ പറയുന്ന കുഞ്ഞുമകളുടെ വീഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ. ഇങ്ങനെയാണ് ഓരോ പോലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന തനിക്ക്, മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കാനുള്ളത് സ്നേഹത്തിന്റെ, ആദരവിന്റെ സല്യൂട്ട് മാത്രമാണെന്നും താരം കുറിച്ചു.
Discussion about this post