റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു.ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയില്‍ ഇന്ന് മാത്രം 355 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3287 ആയി.റിയാദില്‍ ഇന്ന് മാത്രം 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മദീനയില്‍ 89 കേസുകളും മക്കയില്‍ ഇന്ന് 78 കേസുകളും സ്ഥിരീകരിച്ചു. ജിദ്ദയില്‍ 45 ഉം, തബൂക്കില്‍ 26 കേസും ഇന്ന് സ്ഥിരീകരിച്ചു.
റിയാദിലും മദീനയിലും മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. ഇന്ന് 35 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 666 ആയി. പുറത്തിറങ്ങിയാല്‍ അവസ്ഥ ഗുരുതരമാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
Discussion about this post