വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തന്‍ പുരയില്‍ മേരി, തൃശ്ശൂര്‍ സ്വദേശിയായ ടെന്നിസന് പയ്യൂരുമാണ് ഇന്ന് മരിച്ചത്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 11 ആയി ഉയര്‍ന്നു.
അതേസമയം അമേരിക്കയില്‍ അനുദിനം വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. കൊവിഡ് 19 വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 1919 പേരാണ്. 12386 പേരാണ് ഇതുവരെ വൈറസ് ബാധമൂലം അമേരിക്കയില്‍ മരിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അടുത്ത രണ്ടാഴ്ച അമേരിക്കയ്ക്ക് ഏറെ നിര്‍ണായകമാണെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്.
Discussion about this post