കൊച്ചി: കഴിഞ്ഞ ദിവസമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കെ മധ്യവയസ്കന് മരണപ്പെട്ടത്. ഇരുമ്പനം സ്വദേശി മുരളീധരനാണ് മരണപ്പെട്ടത്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നിരിക്കുകാണ്.
ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. എറണാകുളം സ്വദേശിയായ അറുപത്തഞ്ചുകാരനെ തിങ്കളാഴ്ചയാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ ഇദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
വിദേശത്തുനിന്ന് എത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
Discussion about this post