ന്യൂഡല്‍ഹി: അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് 2.7 കോടി മാസ്കുകളും 50,000ത്തോളം വെന്റിലേറ്ററുകളും വേണ്ടി വന്നേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. കൊറോണ രോഗികളുടെ അനുദിനം വര്1ദിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. രാജ്യത്തിന് ആവശ്യം വേണ്ടി വരുന്ന മാസ്ക്കുകളുടെയും സുരക്ഷാ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമുള്ള കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
2.7 കോടി എന്‍95 മാസ്ക്കുകള്‍, 1.5 കോടി പിപി കിറ്റുകള്‍, 16 ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍, 50,000 വെന്റിലേറ്ററുകള്‍ എന്നിവയാണ് അത്യാവശ്യമായി വേണ്ടത്. അതാതു വ്യവസായങ്ങളുടെ പ്രതിനിധികള്‍ക്ക് ഉത്പാദനം എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ ആകുമ്പോഴേക്കും 50,000 വെന്റിലേറ്റുകള്‍ വേണ്ടിവരുമെന്നാണ് നിഗമനം.
അതില്‍ 16000 വെന്റിലേറ്റുകള്‍ ഇതിനോടകം പുറത്തിറങ്ങി. 34000 വെന്റിലേറ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകള്‍ എത്തിക്കാനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post