തിരുവനന്തപുരം: കൊറോണ ഭീഷണിയില്‍ കഴിയുന്ന സംസ്ഥാനത്തിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് നിരവധി പേരാണ് സഹായഹസ്തവുമായി രംഗത്തത്തെത്തിയത്. അത്തരത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോബി ഹെലി ടാക്സി സൗജന്യമായി വിട്ടുനല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഡോ. ബോബി ചെമ്മണൂര്‍.
സൗജന്യ ഹെലികോപ്റ്റര്‍ സേവനം നല്‍കുമെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതിര്‍ത്തി അടച്ചത് കാരണം കാസര്‍കോട് നിന്ന് മംഗലാപുരത്തെ ആശുപത്രികളില്‍ എത്തിക്കാന്‍ പറ്റാതെ രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഈയൊരു സേവനം വളരെ സഹായകമാവുമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
കൂടാതെ മറ്റ് അവശ്യ സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഹെലികോപ്റ്റര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ജനുവരി 14-നാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ഹെലി ടാക്സി പ്രവര്‍ത്തനം തുടങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ബോബി ഹെലി ടാക്സി സര്‍വീസിനായി 250 കോടി നിക്ഷേപിക്കുമെന്ന് ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 26 ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് സൗജന്യ ഹെലി ടാക്സി സര്‍വീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൗജന്യ ഹെലികോപ്റ്റര്‍ സേവനം പോലുള്ള ഇത്തരം സഹായങ്ങള്‍ കൊറോണക്കാലത്ത് കേരളത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ്.
Discussion about this post