ന്യൂഡല്‍ഹി: ഏപ്രില്‍ അഞ്ച് ഞായറാഴ്ച വൈകുന്നേരം എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിക്കും ക്ഷാമമില്ലായിരുന്നു, എന്നാല്‍ ഇനി അതുണ്ടാകും എന്നാണ് അദ്ദേഹം മോഡിയുടെ ആഹ്വാനത്തെ പരിഹസിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.
രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം ഇതിനായി മാറ്റിവെയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയായണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു ആഹ്വാനം നടത്തിയത്.
ഇത്തരത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മള് മായ്ക്കണമെന്നും ഇതിനായി ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണമെന്നാണ് മോഡി പറഞ്ഞത്. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.
ഇത്തരത്തിലുള്ള ചെറുദീപങ്ങളുടെ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും കൊറോണയുടെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊറോണയെ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് ജനങ്ങളെല്ലാം സഹകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Excellent! Excellent plan! Excellent delivery! Just Excellent @narendramodi.
We've directed all discoms to disconnet power at 9:00 PM on 5th. Also all gencoms.
Till now there was no scarcity of torch/batteries or candle sticks. Now there would be that too.
Buhaha! Countrymen!
— Kannan Gopinathan (@naukarshah) April 3, 2020
Discussion about this post