തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. കാസര്‍കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്കും, കണ്ണൂരിലും കൊല്ലത്തും, തൃശ്ശൂരിലും ഓരോ ആള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒരു മരണം കൂടി ഉണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണു മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ പത്തനംതിട്ട കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി.
സംസ്ഥാനത്ത് 1,63,129 പേര് കൊവിഡ് നിരീക്ഷണത്തിലുണ്ട്. 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 150പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post