കൊച്ചി: നിര്‍ദേശങ്ങളെല്ലാം പാലിക്കുന്നുണ്ടെയെന്ന് ശ്രദ്ധിച്ച് ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസുകാര്‍. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
എന്നാല്‍ തങ്ങളുടെ ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നതിനൊപ്പം കൊറോണ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങാകാനും പോലീസ് മുന്നിലുണ്ട്. വിശന്നിരിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം പൊതികളിലാക്കി നല്‍കാനും ഈ തിരക്കിനിടയില്‍ അവര്‍ മറക്കാതെ എത്താറുണ്ട്.
കളമശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥരാണ് നഗരത്തിലാരും പട്ടിണി കിടക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം 300ലധികം ഭക്ഷണപൊതികളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. ഇത് വിശന്ന് വലഞ്ഞിരിക്കുന്നവരെ തേടി കണ്ടുപിടിച്ച് നല്‍കും.
പൊതികളിലാക്കിയ ഭരക്ഷണവും കൊണ്ട് വരുന്ന പോലീസുകാരെയും കാത്തിരിക്കുന്ന ചിലരേ നഗരവീഥികളില്‍ ഇപ്പോള്‍ കാണാം.
തങ്ങളുടെ മുന്നിലൂടെ ഒരാള്‍ പോലും വിശപ്പടക്കാതെ പോകില്ലെന്ന ദൃഢനിശ്ചയമാണ് കളമശ്ശേരിയിലെ പോലീസുകാരെ വ്യത്യസ്തരാക്കുന്നത്. വൈഎംസിഎയും കൊച്ചി മെട്രോയും പോലീസിന്റെ ഈ ഉദ്യമത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. നേരത്തെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്കി മാതൃകയായതും കളമശ്ശേരിയിലെ ഇതേ സാറന്മാരാണ്.
Discussion about this post