സിലിഗുരി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപ നല്കി 16കാരിയായ ഇന്ത്യന്‍ താരം. പുരുഷതാരങ്ങള്‍ക്കു പിന്നാലെയാണ് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ വനിതാ ക്രിക്കറ്റ്താരം രംഗത്തെത്തിയത്. ഇക്കഴിഞ്ഞ വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പതിനാറുകാരി ഓള്‍റൗണ്ടര്‍ റിച്ച ഗോഷാണ് ഒരു ലക്ഷം രൂപ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നല്‍കിയത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തത്. കഴിഞ്ഞ ദിവസം സിലിഗുരി ജില്ലാ മജിസ്ട്രേറ്റ് സുമാന്ത സഹായിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് റിച്ച ഗോഷിന്റെ പിതാവ് കൈമാറി. ”എല്ലാവരും കോവിഡ്-19ന് എതിരായ പോരാട്ടത്തിലാണ്. അതിനെതിരേ ഒന്നിച്ച് പോരാടാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഉത്തരവാദിത്വമുള്ള പൗരയെന്ന നിലയ്ക്ക് എനിക്കും അതിന്റെ ഭാഗമാകണമെന്ന് നോന്നി”,-റിച്ച പറയുന്നു.
Discussion about this post