ബാംഗ്ലൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് വ്യാപനത്തിനെതിരെ രാജ്യം ഒന്നായി നിന്ന് പൊരുതുമ്പോള്‍ ,നടുറോഡില്‍ പേരക്കുട്ടിക്കൊപ്പം ടോയ് കാറുമായി കര്‍ണാടക എംഎല്‍എ. ഗുബ്ബയിലെ ജെഡിഎസ് എംഎല്‍എ എസ്ആര്‍ ശ്രീനിവാസാണ് ലോക്ക് ഡൌണ്‍ ചട്ടങ്ങള്‍ ലംഘിച്ച് പേരക്കുട്ടിയുമായി റോഡില്‍ കളിക്കാന്‍ ഇറങ്ങിയത്.
തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയിലായിരുന്നു എംഎല്‍എയുടെ കാറോട്ടം. സ്ഥലത്തെ പോലീസ് സംവിധാനവും ഈ നിയമ ലംഘനത്തിന് കൂട്ട് നിന്നു. എസ്പി ഓഫീസിന് മുന്നിലായിരുന്നു എംഎല്‍എയുടെ ഈ നിയമലംഘനം. ടോയ് കാറുമായി എംഎല്‍എ കളിക്കുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ഫോണിലും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ എംഎല്‍എ റോഡില്‍ നിന്നും മാറുകയായിരുന്നു.
രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1000ത്തിലേക്ക് കടക്കുകയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച 19 പേരില്‍ മൂന്ന് പേരും കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. ഈ ഒരു അവസ്ഥയിലാണ് എംഎല്‍എയുടെ നിയമലംഘനം.
അതിനിടെ കര്‍ണാടക പോലീസ് മംഗലാരുരത്തേക്ക് ആംബുലന്‍സ് കടത്തിവിടാത്തതിനെ തുടര്‍ന്ന് ഇന്ന് വയോധിക മരിച്ചു. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടയുകയായിരുന്നു. ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണ്.
Watch: Karnataka MLA defies the curfew & takes his grandson out on a toy car. Cops remain mute spectators.
Details by TIMES NOW's Imran Khan. pic.twitter.com/sLz8rLl8vM
— TIMES NOW (@TimesNow) March 29, 2020
Discussion about this post