തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 165 പേരാണ് ചികിത്സയിലുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം ഇന്ന് വൈറസ് ബാധമൂലം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് മരണമാണിത്. സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്നാണ് കൊച്ചിയിലെ കൊറോണ ബാധിതന്റെ മരണത്തെ കുറിച്ച് പരാമര്‍ശിക്കവേ മുഖ്യമന്ത്രി പറഞ്ഞത്.
എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ സേട്ട് യാക്കൂബ് ഹുസൈനാണ് ഇന്ന് വൈറസ് ബാധമൂലം മരിച്ചത്. ചുള്ളിക്കല്‍ കച്ചി അനഫി മസ്ജിദിലാണ് ഇയാളുടെ സംസ്കാരം നടന്നത്. മൃതദേഹത്തില്‍ തൊടാനോ അടുത്തേക്ക് പോവാനോ ബന്ധുക്കളെ അനുവദിക്കാതെ കൊവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.പത്തടിയോളം താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം നിര്‍വഹിച്ചു.
Discussion about this post