മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ . കഴിഞ്ഞ വര്‍ഷം ബോക്സോഫീസില്‍ കോടിക്കിലുക്കം സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ട ഈ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിനും സുചിത്രയ്ക്കും സുപ്രിയയ്ക്കും ടൊവീനോ തോമസിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം ആദ്യദിനം തന്റെ സിനിമ കാണുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു ലൂസിഫറിന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയത്. മൂന്ന് മാസത്തെ എന്റെ രാപകലില്ലാതെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഷെഡ്യൂളുകളുടെ പൂര്‍ണത. എന്റെ ഛായാഗ്രാഹകന്റെ, എഡിറ്ററുടെ, എണ്ട് എഡിറ്ററുടെ, വിഎഫ്എക്സ് ടീമിന്റെയുമെല്ലാം ശക്തമായ പിന്തുണയില്ലാതെ എനിക്കത് കൃത്യസമയത്ത് പൂര്ത്തീകരിക്കാനാകുമായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം ലോകം ആകെ മാറിയിരിക്കുന്നു. 30 കിലോ ഭാരം കുറച്ചാണ് ഞാനിപ്പോഴുള്ളത്. കഠിനമായ സമയമാണിത്. നിങ്ങള്‍ക്ക് പ്രചോദനം നല്കുന്ന ഓര്‍മ്മകള്‍ എന്നും പ്രധാനമെന്ന് ഞാന്‍ മനസിലാക്കുന്നു. ചിത്രത്തിന്റെ റിലീസിന് തലേദിവസം എനിക്കുറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ സുപ്രിയയും ഞാനും എറണാകുളത്തെ കവിത സിംഗിള്‍ സ്ക്രീനില്‍ എന്റെ കന്നി സംവിധാന സംരംഭത്തിന്റെ ആദ്യ ഷോ കാണാന്‍ പോയി.
ആ ജനക്കൂട്ടത്തിനിടയില്‍ വെച്ച് ലാലേട്ടന് ഞങ്ങള്‍ക്കൊപ്പം സിനിമ കാണാനെത്തി. ജീവിതത്തിലെ എനിക്ക് ലഭിച്ച ഏറ്റവും മികച്ച സര്‍പ്രൈസുകളിലൊന്നായിരുന്നു അത്. സിനിമയിലെ പ്രധാനപ്പെട്ട വലിയ യാത്രകളിലൊന്നായിരുന്നു അത്. മരണം വരെ 28/03/19 ഈ ദിനം എനിക്ക് പ്രത്യേകമായിരിക്കും’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post