ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊവിഡ് മരണ നിരക്ക് ഉയരുന്നു. കൊറോണ ബാധിച്ച് വ്യാഴാഴ്ച മാത്രം ആറ് പേരാണ് മരിച്ചത്. ഒറ്റ ദിവസം ഇത്രയും അധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്. ഇത്രയും അധികം മരണം ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവ് വന്നിട്ടുണ്ട്. ഇന്നലെ മാത്രം 88 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇന്ന് ആറ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 733 ആയി. ഇതില്‍ 66 പേര്‍ക്ക് രോഗം ഭേദമായി. രോഗബാധിതരായവരില്‍ 47 പേര് വിദേശികളാണ്.
കേരളത്തില്‍ വ്യാഴാഴ്ച 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 126 ആയി. സംസ്ഥാനത്ത് 1.2 ലക്ഷം ആളുകള്‍ നിരീക്ഷണത്തിലുണ്ട്.
Discussion about this post