കൊറോണ ഭീതിയില്‍ കഴിയുന്ന ഇന്ത്യയ്ക്ക് പടര്‍ന്നുപിടിക്കുന്ന ഈ വൈറസിനെയും വിജയകരമായി തുരത്തിയോടിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ചരിത്രമാണ് ഇന്ത്യയ്ക്കെന്നും അതിനാല്‍ കൊറോണയെയും പിടിച്ചുകെട്ടാന്‍ സാധിക്കുമെന്നും ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാനാണ് പറഞ്ഞത്.
പ്രതിദിന വാര്‍ത്താസമ്മേളനത്തിനിടെയാണ് മൈക്കല്‍ ജെ റയാന് ഇന്ത്യയ്ക്ക് ശുഭാപ്തി വിശ്വാസം പകര്‍ന്നത്. വസൂരിയെയും പോളിയോയെയും രാജ്യത്ത് നിര്‍മാര്‍ജനം ചെയ്ത ഇന്ത്യയ്ക്ക് കൊറോണയെയും വിജയകരമായി തന്നെ തുരത്താന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൈക്കല്‍ ജെ റയാന്റെ വാക്കുകള്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്കുന്നു.
‘കൊറോണ വൈറസ് ബാധ പൊട്ടിപുറപ്പെട്ട പ്രദേശങ്ങളിലെല്ലാം ലാബുകളുടെ ആവശ്യം പ്രകടമായിരുന്നു. ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൊറോണ രോഗം ഏറെ ഭീഷണി ഉയര്‍ത്തുക. പോളിയോക്കും വസൂരിക്കുമെതിരായ പോരാട്ടം മുന്നില്‍ നിന്നു നയിച്ച രാജ്യങ്ങളിലൊണ് ഇന്ത്യ. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ട്’എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post