തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിനിയായ യുവതി പനി ബാധിച്ചു മരിച്ചു. അമ്പലത്തിന്‍കാല സുരേഷ് ഭവനില്‍ പരേതനായ ജയകുമാര്‍ ശ്രീകുമാരി ദമ്പതികളുടെ മകള്‍ ദിവ്യയാണ് മരിച്ചത്. 24 വയസ്സായിരുന്നു. തിരുവല്ലയില്‍ നിന്ന് ഫെബ്രുവരി 28നാണ് പനി ബാധിച്ച് ദിവ്യ നാട്ടിലെത്തിയത്.
പനി ബാധിച്ച് എത്തിയ യുവതി ആദ്യം ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടി. തുടര്‍ന്ന് 13നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികില്‍സയിലിരിക്കെ സ്രവ പരിശോധന നടത്തിയെങ്കിലും രോഗബാധയൊന്നും കണ്ടെത്താനായില്ല. വീണ്ടും പരിശോധന നടത്തുമെന്നും ആവശ്യമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post