തിരുവനന്തപുരം: വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനല്ല, ഉത്സവത്തിനിടെ ആളുകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയിലുള്ളതെന്ന് സ്ഥിരീകരിച്ചു. ആറ്റുകാല്‍ പൊങ്കാലക്ക് എത്തിയെന്ന പേരിലുള്ള ദൃശ്യങ്ങളും ഇയാളുടേതല്ല.
വീഡിയോയിലുള്ളത് ഫ്രഞ്ച് പ്രൊഫസറായ അയ്മര്‍ ലൂയിക്കാ ആണെന്ന് സ്ഥിരീകരണമായി. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ അയ്മര്‍ കൊല്ലത്ത് തൃക്കരുവ ഉത്സവത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഫെബ്രുവരി പതിനൊന്നിന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം മാര്‍ച്ച് പതിനൊന്നിന് മടങ്ങി. എന്നാല്‍, അയ്മര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടോ എന്ന് വ്യക്തമല്ല
വിദേശിയായ പൗരന് ഉത്സവത്തിനിടെ ആളുകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനാണ് ഇതെന്നായിരുന്നു പ്രചാരണം.
Discussion about this post