കൊച്ചി: കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ രണ്ട് ഡോക്ടര്‍മാരെയും ഒരു നഴ്സിനേയും ഐസലേഷനില്‍ പ്രവേശിപ്പിച്ചു. രോഗികളെ ചികില്‍സിച്ച ഡോക്ടര്‍മാരെയും നഴ്സിനേയുമാണ് നിരീക്ഷണത്തിലാക്കിയത്.
അതെ സമയം സ്പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍, രോഗികളുമായും ഡോക്ടര്‍മാരുമായും ഇടപഴകുകയും ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിററ്യൂട്ടിലെ അഞ്ചു വിഭാഗങ്ങളിലെ ഇരുപത്തഞ്ചിലേറെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
അടിയന്തര ശസ്ത്രക്രിയകളൊഴികെ മാറ്റി. നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗി അപകടത്തില്‍പ്പെട്ട് ചികില്‍സ തേടിയ തിരുവന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരേയും നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Discussion about this post