ദോഹ: ഖത്തറില്‍ ശനിയാഴ്ച മാത്രം 17 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 337 ആയി. ഇന്നലെ 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ ഒപ്പം ഉണ്ടായിരുന്നവര്‍ക്കാണ് ഇന്നും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരെയും ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചവര്‍ക്ക് എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരണാണെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും കണ്ടെത്തി പരിശോധിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ 5309 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post