ന്യൂഡല്‍ഹി; ഡല്‍ഹിയെ നനച്ച് ശക്തമായ മഴ. ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയാനും ശക്തമായ മഴ പെയ്യാനും തുടങ്ങിയത്.
Brrrrrrr…..
#Hailstorm in Delhi today. 🥶 Just when I thought summers are almost here! pic.twitter.com/WS8I3laeVw— Rachna Lather (@rachnalather) March 14, 2020
വൈകുന്നേരത്തോടെ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. രാവിലെ മുതല്‍ മഴമേഘങ്ങള്‍ ഉണ്ടായിരുന്നു. 16.4 ഡിഗ്രീ സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. 27 ഡിഗ്രീ സെല്‍ഷ്യസാണ് കൂടിയ താപനില.
Nature's not happy.
A #hailstorm in March in Delhi does not bode well, specially for farmers. pic.twitter.com/O4F8DuZ69L— Anisha Singh 🇮🇳 (@susheelwomaniya) March 14, 2020
അതെസമയം മഴയും ആലിപ്പഴം വീഴ്ചയും ശക്തമായതോടെ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.
Discussion about this post