കെജിഎഫ് എന്ന ചിത്രത്തിലൂടെ ആരാധകരെ വാരിക്കൂട്ടിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് യഷ്. താരം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മകള്‍ക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തല മൊട്ടയടിച്ചതിന്റെ ദേഷ്യത്തില്‍ അച്ഛന് യഷിനെ നോക്കുന്ന മകള്‍ ഐറയുടെ ചിത്രമാണിത്.
യഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അടിക്കുറിപ്പായി മകളുമൊത്തുള്ള സാന്ദര്‍ഭിക സംഭാഷണവും താരം ചേര്‍ത്തിട്ടുണ്ട്. ഐറയുടെ കലിപ്പിലുള്ള നോട്ടം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നിരവധി പേരാണ് ചിത്രത്തിന് കമന്റും ലൈക്കും ചെയ്തത്. അച്ഛനെ പോലെ തന്നെ മകളും കലിപ്പാണല്ലോയെന്ന് പലരും കമന്റ് ചെയ്തു. 2016 ല്‍ ആണ് യഷും രാധിക പണ്ഡിറ്റും തമ്മില്‍ വിവാഹിതരാകുന്നത്. അവരുടെ രണ്ടാമത്തെ കുട്ടിയാണ് ഐറ.
Discussion about this post